സാഹിത്യോത്സവ്: യൂണിറ്റ് മത്സരങ്ങൾ ആരംഭിച്ചു.

നെല്ലിക്കട്ട: എസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സാംസ്കാരിക ഘോഷം യൂണിറ്റ് സാഹിത്യോത്സവുകൾക്ക് തുടക്കമായി. ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി ബ്ലോക്ക് സാഹിത്യോത്സവുകൾ പൂർത്തീകരിച്ചാണ് യൂണിറ്റ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ 534 കേന്ദ്രങ്ങളിൽ യൂണിറ്റ് മത്സരങ്ങൾ സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കും. ശേഷം സെക്ടർ മത്സരങ്ങളിലേക്ക് കടക്കും.
നെല്ലിക്കട്ട യൂണിറ്റിൽ നടന്ന സാഹിത്യോത്സവ് എസ് എസ് എഫ് ദേശീയ സെക്രട്ടറി ജാഫർ സി.എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ്, റിഷാദ് സഖാഫി സംസാരിച്ചു.
ഷംഷാദ് ഹിമമി , മജീദ് ഫാളിലി, സഹദ് ഹിമമി, എ.ജി. അബൂബക്കർ, എ.ജി. അബ്ദുറഹ്മാൻ, മുഹമ്മദ് ഗാളിമുഗം, മജീദ് എൽ.കെ, ലത്തീഫ് കണ്ണാടിപാറ, മുസ്സമ്മിൽ സംബന്ധിച്ചു

