KSDLIVENEWS

Real news for everyone

വിദ്യാർത്ഥികൾ സമൂഹത്തിന്റെ നന്മയുടെ വക്താക്കളാകണം: അഷ്‌റഫ്‌ കർള

SHARE THIS ON

കുമ്പള: വർത്തമാനകാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സമൂഹത്തിൽ നന്മയുടെ വക്താക്കളായി മാറാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു. കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാലയ വിദ്യാഭ്യാസം ഇന്ന് പല വെല്ലുവിളികളിലൂടെയും കടന്നുപോകുമ്പോൾ, വിദ്യാർത്ഥികൾ അധാർമിക പ്രവണതകൾക്കെതിരെ പ്രതികരിക്കാനും ഉന്നത വിദ്യാഭ്യാസം നേടി മുന്നോട്ട് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി പദാർത്ഥങ്ങൾക്കെതിരെയും അതിന് പിന്നിലുള്ള മാഫിയകൾക്കെതിരെയും വിദ്യാർത്ഥി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും, അവർക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകാൻ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് നിൽക്കണമെന്നും അഷ്‌റഫ്‌ കർള ഓർമ്മിപ്പിച്ചു.
പ്രസിഡൻ്റ് എ.കെ. ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമ്പള സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ സിന്ധു, പി.ടി.എ., എസ്.എം.സി. കമ്മിറ്റി അംഗങ്ങളായ അഹമ്മദലി മാവിനക്കട്ട, കെ.എം. മൊയ്തീൻ അസീസ്, ഖാലിദ് ബംബ്രാണ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി  പ്രിയ ടീച്ചർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!