KSDLIVENEWS

Real news for everyone

ഖത്തറില്‍ നിന്ന് ഒമാനിലേക്ക് ഈദ് ആഘോഷിക്കാന്‍ പോയ മലയാളി അപകടത്തില്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

SHARE THIS ON

ദോഹ: ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചാണ് അപകടമുണ്ടായത്.

മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് (39) ആണ്‌ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്‌

ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം. സലാലയില്‍ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച്‌ ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറില്‍ അലി ബിന്‍ അലി കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ്‌ ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്‌താഹും എട്ട് വയസ്സുള്ള മകന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണ്‌.

സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍

പൂര്‍‌ത്തീകരിച്ച്‌ നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!