പുണ്യ നഗരികള്‍ക്ക് വിടപറഞ്ഞ് ഹാജിമാര്‍; കണ്ണീരണിഞ്ഞ് ഹറം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മുഴുവൻ ഹാജിമാരും മിനായില്‍ നിന്ന് മടങ്ങി. വിടവാങ്ങല്‍ ത്വവാഫ് പൂര്‍ത്തിയാക്കാനായി പതിനായിരങ്ങള്‍ എത്തിയതോടെ മക്കാ ഹറം നിറഞ്ഞു
ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തിങ്കളാഴ്ച തുടങ്ങും.
പതിനെട്ടര ലക്ഷത്തിലേറെ പേര് പങ്കെടുത്ത ഹജ്ജവസാനിക്കുന്നത് പ്രതിസന്ധികളൊന്നുമില്ലാതെയാണ്. കനത്ത ചൂടാണ് ഇത്തവണയുണ്ടായത്. മലയാളി ഹാജിമാര്‍ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനാ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് മടങ്ങുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മടക്കയാത്ര ജിദ്ദ വഴി നാട്ടിലേക്ക് തുടങ്ങിയിട്ടുണ്ട്.

