KSDLIVENEWS

Real news for everyone

സമസ്ത നൂറ് പ്രകാശ വർഷങ്ങൾ ; ജില്ല പണ്ഡിത ക്യാമ്പ് സമാപിച്ചു

SHARE THIS ON

കാസർഗോഡ് : സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ചെമനാട് സുന്നി മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ പണ്ഡിത ക്യാമ്പ്  പ്രൗഢമായി സമാപിച്ചു. ജില്ലാ അംഗങ്ങൾക്ക് പുറമേ  തെരഞ്ഞെടുക്കപ്പെട്ട 100 പണ്ഡിതന്മാർ പ്രതിനിധികൾ ആയിരുന്നു. പണ്ഡിത ദൗത്യവും നിർവഹണവും, സമസ്ത 100 പ്രകാശ വർഷങ്ങൾ എന്നീ സെഷനുകളിൽ വിഷയാവതരണവും ചർച്ചകളും നടന്നു.
കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ പി ഹുസൈൻ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബൂബക്കർ സഖാഫി വെണ്ണക്കോട് എന്നിവർ വിഷയാവതരണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ ബി മൊയ്തു സഅദി, വൈ എം അബ്ദുറഹ്മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,  മൂസൽ മദനി,  കെ പി അബ്ദുറഹ്മാൻ സഖാഫി പഴയ കടപ്പുറം, ഇബ്രാഹിം ദാരിമി ഗുണജെ, അബ്ദുസ്സലാം ദാരിമി കുബന്നൂർ, വി പി അബ്ദുല്ല ഫൈസി കുമ്പള, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, എം പി അബ്ദുല്ല ഫൈസി നക്രാജ്  തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!