ഗാസയില്‍ ബീച്ച് കഫേയില്‍ വര്‍ഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകള്‍, വൻ പ്രഹര ശേഷിയുള്ള ബോംബ് വീണ് മേഖലയില്‍ ഗര്‍ത്തങ്ങള്‍

ഗസ: തിങ്കളാഴ്ച ഗാസയില്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറല്‍ പർപസ് ബോംബാണ് ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചതെന്നാണ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
വലിയ സ്ഫോടനത്തില്‍ ബോംബിന്റെ ഭാഗങ്ങള്‍ പ്രദേശത്ത് ചിതറിത്തെറിച്ചതായാണ് റിപ്പോർട്ട്.
ഇത്തരമൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്. വലിയ തോതില്‍ കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവർ എന്നിവരുടെ സാന്നിധ്യം അക്രമണം നടന്ന മേഖലകളില്‍ ഉള്ളതുമൂലമാണ് ഇത്. മേഖലയില്‍നിന്ന് ദി ഗാർഡിയന് വേണ്ടി അല്‍-ബഖ കഫേയുടെ ചിത്രങ്ങളില്‍ സ്ഫോടനം നടന്ന മേഖലയില്‍ നിന്ന് അവശിഷ്ടങ്ങളില്‍ നിന്നുള്ള ആയുധത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നു. യുഎസ് നിർമ്മിതമായ ഒരു എംകെ-82 ജനറല്‍ പർപ്പസ് ബോംബിന്റെ ഭാഗങ്ങളാണെന്ന് വിദഗ്ധർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ബീച്ച് കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മേഖലയില്‍ ഉണ്ടായ വലിയ ഗത്തം എംകെ 82 പോലെ വലുതും ശക്തവുമായ ബോംബ് പ്രയോഗിച്ചതിന്റെ തെളിവെന്നാണ് ദി ഗാർഡിയൻ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് മുൻപായി സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം ആക്രമണത്തേക്കുറിച്ച് വിശദമാക്കുന്നത്.
എന്നല്‍ കഫേയില്‍ നടന്ന ആക്രമണത്തില്‍ 24 നും 36 നും ഇടയില്‍ പലസ്തീൻ സ്വദേശികള്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായുമാണ് മെഡിക്കല്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത. മരിച്ചവരില്‍ പ്രശസ്ത കുട്ടികളും സ്ത്രീകളും ഉള്ളതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ജനീവ കരാർ അനുസരിച്ച് ഇത്തരം ആക്രമണങ്ങള്‍ വിലക്കപ്പെട്ടതാണ്. ബീച്ചിന് അഭിമുഖമായി ഉണ്ടായിരുന്ന കഫേയില്‍ രണ്ട് നിലകളാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം