ജി.എച്ച്.എസ്.എസ്, കുമ്പള 1988-91 സഹപാഠികൾ സംഘടിപ്പിച്ച സൗഹൃദ സംഗമം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി

കുമ്പള: ജി. എച്ച് എസ്. എസ്,കുമ്പള 1988-91 കാലഘട്ടത്തിൽ പഠിച്ച സഹപാടികളുടെ സൗഹൃദ കൂട്ടായ്മ വിവിധ പരിപാടികളോടെ കുമ്പള റോയൽ കുബ്ബ ഹോട്ടലിൽ വെച്ച് നടന്നു.
ചായ സൽകാരത്തിന് ശേഷം നടന്ന പരിപാടിയിൽ സത്താർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ് കർള ഉത്ഘാടനം ചെയിതു.
പ്രസ്തുത പരിപാടിയിൽ പ്രമുഖ ഗൾഫ് മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. കുമ്പള ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രൻസിപ്പൽ ഇൻ ചാർജ് രവി മുല്ലച്ചേരി, കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ രമ്യ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നേടിയ അഫ്ര ആരിഫ കുന്നിൽ, സാമൂഹിക മാധ്യമ രംഗത്തെ നിറ സാന്നിധ്യം ലത്തീഫ് ആദൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ് എസ് എൽസി പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ ബാച്ചിലുള്ള വരുടെ മക്കൾക്കു അനു മോനദനം നൽകി.
കെ എം അസീസ് സ്വാഗതം പറഞ്ഞു. ലത്തീഫ് ജെ എച് എൽ. റഷീദ് കർള,നൂർ ജമാൽ,ആയിഷ ടീച്ചർ,റഷീദ,നഫീസ തുങ്ങിയർ സംസാരിച്ചു.
ലത്തീഫ് മാസ്സ്ർനന്ദി പറഞ്ഞു