മഞ്ചേശ്വരം, ചന്ദേര പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ്. ഇരു സ്റ്റേഷനിലെയും സി.ഐയും, എസ്.ഐയും ഉൾപ്പെടെ ഇരുപതോളം പോലീസുകാർ ക്വാറന്റൈനിൽ
ഉപ്പള : ചന്ദേര, മഞ്ചേശ്വരം രണ്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരു സ്റ്റേഷനിലെയും സി.ഐ, എസ്.ഐ തുടങ്ങി ഇരുപതോളം പോലീസുകാർ ക്വാറന്റൈനിൽ. മഞ്ചേശ്വരം സ്റ്റേഷനിലെ സിഐ , അനൂപ് , എസ്ഐ , എൻ.പി.രാഘവൻ എന്നിവർ ക്വാറന്റീനിൽ പോയി . കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയ 19 പോലീസുകാരിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പർക്കത്തിൽ വന്ന സിഐ , എസ്ഐമാർ ക്വാറന്റീനിൽ പോയത് . മഞ്ചേശ്വരം , മംഗൽപ്പാടി പഞ്ചായത്തുകളുടെ പരിധിയിൽ കോവിഡ് സമൂഹ വ്യാപനം രൂക്ഷമാണ് . തൃക്കരിപ്പൂർ: ചന്തേര പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ് സ്വദേശിയായ ഇയാൾ കഴിഞ്ഞ 30 ന് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സി.ഐ, എസ്.ഐ. അടക്കം ഇരുപതോളം പൊലീസുകാർ നിരീക്ഷണത്തിലായി. അടുത്ത ദിവസം തന്നെ ഇവരുടെ ആന്റിജൻ ടെസ്റ്റു നടത്തുമെന്നാണ് അറിയുന്നത്. പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധി.