പിടിവിടാതെ കോവിഡ്… ആഗോളതലത്തിൽ കോവിഡ് ബാധിതർ 19.95 കോടി പിന്നിട്ടു; 42.47 ലക്ഷം പേർ മരിച്ചു . രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42.47 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും അമേരിക്ക തന്നെയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.29 ലക്ഷം പേര്‍ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയര്‍ന്നു.3.08 കോടി പേര്‍ രോഗമുക്തി നേടി.നിലവില്‍ 4.13 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.24 ലക്ഷം പേര്‍ മരിച്ചു.

