കാസർകോട് തളങ്കരയിലെ സമീപത്തെ രണ്ട് സ്‌കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥികൾ ഉച്ചഭക്ഷണ സമയത്ത് തമ്മിൽ ഏറ്റ്മുട്ടി; ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

തളങ്കര: തളങ്കരയില്‍ സമീപത്തുള്ള രണ്ട് സ്‌കൂളിലെ ഹയര്‍ സെകൻഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വ്യാഴാഴ്ച ഉച്ച ഭക്ഷണ ഇടവേള സമയത്താണ് കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തളങ്കര മുസ്ലിം ഗവ. ഹയര്‍ സെകൻഡറി സ്‌കൂളിലെയും ദഖീറത് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലാണ് പൊരിഞ്ഞ അടിയുണ്ടായത്. തങ്ങളെ അക്രമിക്കാൻ വന്നവരാണെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് അടിയുണ്ടാക്കിയതെന്നാണ് പറയുന്നത്. തളങ്കര യതീംഖാനയ്ക്ക് മുമ്ബില്‍ വെച്ചാണ് അടി തുടങ്ങിയത്. പിന്നീട് രണ്ട് സ്‌കൂളിലെയും അധ്യാപകര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് തന്നെ തിരിച്ച് കയറ്റി. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ പൊലീസ് കേസ് നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പരുക്കേറ്റ ഏതാനും വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. തളങ്കരയില്‍ രാവിലെയും വൈകീട്ടും പൊലീസിന്റെ പികറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികളുടെ അടി അതിര് കടക്കുന്നുവെന്നാണ് ആക്ഷേപം.

