KSDLIVENEWS

Real news for everyone

ഏറ്റുമുട്ടൽ കഥയിലൂടെ എന്നെ കൊല്ലാത്തതിന് നന്ദി ;
യു.പി രാജാവ് നടപ്പക്കുന്നത് പിടിവാശി മാത്രം
ഡോ : ഖഫീൽഖാൻ

SHARE THIS ON

പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രസംഗിച്ചതിന്‌ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്യപ്പെട്ട ഡോ. കഫീല്‍ഖാന്‍ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച്ച രാത്രി ജയില്‍ മോചിതനായി.

‘ഏറ്റുമുട്ടലിലൂടെ എന്നെ വധിക്കാതിരുന്ന ഉത്തര്‍പ്രദേശ്‌ സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സിനോട്‌ നന്ദിയുണ്ട്. യുപിയിലെ രാജാവ്‌ കുട്ടികളെ പോലെ പിടിവാശികളാണ്‌ നടപ്പാക്കുന്നത്‌’‌’-യോഗി ആദിത്യനാഥ്‌ സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ്‌ പൊലീസിനെയും പരിഹസിച്ച്‌- ഡോ. കഫീല്‍ഖാന്‍ പറഞ്ഞു.

ജനുവരി 29ന്‌ മുംബൈ വിമാനത്താവളത്തില്‍നിന്നാണ്‌ ഡോ. കഫീല്‍ഖാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഫെബ്രുവരി 10ന്‌ ചീഫ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ജാമ്യം അനുവദിച്ചെങ്കിലും മോചിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. രണ്ടുദിവസത്തിന്‌ ശേഷം അദ്ദേഹത്തിന്റെ പേരില്‍ ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തി 200 ദിവസത്തോളം ജയിലിലിട്ടു.

ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവും സര്‍ക്കാരിന്റെ ഉത്തരവുകളും നിയമവിരുദ്ധമാണെന്ന്‌ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!