KSDLIVENEWS

Real news for everyone

IPL 2020 : റെയ്ന മടങ്ങിവരുന്നു ! ടീം മാനേജ്മെന്റിനെ അറിയിച്ചു , ശ്രീനിവാസനോട് മാപ്പു പറഞ്ഞു

SHARE THIS ON

ഐപിഎല്ലിന്റെ 133ം സീസണില്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചേക്കും. ദിവസങ്ങള്‍ക്കു മുമ്ബ് ഈ സീസണില്‍ ഇനി കാണില്ലെന്നു ഉറപ്പിച്ചിരുന്ന റെയ്‌നയാണ് ഇപ്പോള്‍ തീരുമാനം മാറ്റം വീണ്ടും ഫ്രാഞ്ചൈസിക്കൊപ്പം ചേരാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇതു സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു മിസ്റ്റര്‍ ഐപിഎല്ലെന്നു വിളിപ്പേരുള്ള 33കാരനായ ഓള്‍റൗണ്ടര്‍ ഈ സീസണില്‍ നിന്നു പിന്‍മാറിയത്. എന്നാല്‍ ഇപ്പോള്‍ മനംമാറ്റമുണ്ടായ റെയ്‌ന വീണ്ടും യുഎഇയിലേക്കു തിരിച്ചെത്താമെന്ന് സ്വപ്‌നം കാണുകയാണ്.ടീം മാനേജ്‌മെന്റുമായി സംസാരിച്ചു
ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി തുടര്‍ന്നു കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് റെയ്‌ന ടീം മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ക്യാപ്റ്റനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുമായ എംഎസ് ധോണി, കോച്ച്‌ സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുമായി റെയ്‌ന ഇക്കാര്യം ഫോണില്‍ സംസാരിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
താരത്തെ വീണ്ടും ടീമിലുള്‍പ്പെടുത്തുന്ന കാര്യം ടീം മാനേജ്‌മെന്റ് കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക. ധോണിയുമായുള്ള സൗഹൃദം പരിഗണിക്കുമ്ബോള്‍ റെയ്‌നയെ ടീമിലേക്കു തിരികെ വിളിക്കാനുള്ള സാധ്യതയേറെയാണ്.

ശ്രീനിവാസനോടു മാപ്പുചോദിച്ചു

ദുബായില്‍ വച്ച്‌ തന്റെ ഭാഗത്തു നിന്നുമുണ്ടായ പക്വതയില്ലാത്ത പെരുമാറ്റത്തിന്റെയും ഐപിഎല്ലില്‍ നിന്നും പിന്‍മാറിയതിന്റെയും പേരില്‍ സിഎസ്‌കെ ടീമുടമ എന്‍ ശ്രീനിവാസനോടു ഫോണിലൂടെ റെയ്‌ന മാപ്പു ചോദിച്ചതായും ഇന്‍സൈഡ്‌സ്‌പോര്‍ട്ട് പറയുന്നു.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ റെയ്‌ന അസ്വസ്ഥനായിരുന്നുവെന്നും ക്വാറന്റീനില്‍ കഴിയവെ നായകന്‍ ധോണിക്കു നല്‍കിയതു പോലെ ബാല്‍ക്കണിയോടു കൂടിയ മുറി തനിക്കു അനുവദിക്കാതിരുന്നത് താരത്തെ ചൊടിപ്പിച്ചിരുന്നുവെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായി ടീം വിട്ടതിന്റെ പേരില്‍ റെയ്‌നയെ ശ്രീനിവാസന്‍ നേരത്തേ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. റെയ്‌നയ്ക്കു അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണെന്നും ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരെ പിടിച്ചുവയ്ക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. തീരുമാനം ടീം മാനേജ്‌മെന്റിനു വിട്ടു

റെയ്‌നയുടെ ക്ഷമാപണം സ്വീകരിച്ച ശ്രീനിവാസന്‍ പക്ഷെ താരത്തെ വീണ്ടും ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റായിരിക്കും തീരുമാനമെടുക്കുകയെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്വന്തം മകനെപ്പോലെയാണ് റെയ്നയെ ഇതുവരെ കരുതിയിട്ടുള്ളത്. ക്രിക്കറ്റ് കാര്യങ്ങളില്‍ ഫ്രാഞ്ചൈസി ഒരിക്കലും തലയിടാറില്ലെന്നതു തന്നെയാണ് ഐപിഎല്ലില്‍ ഇത്രയും വര്‍ഷങ്ങളായുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയരഹസ്യം. ഫ്രാഞ്ചൈസിയാണ് ഞങ്ങളുടെ ഉമടസ്ഥയിലുള്ളത്. താരങ്ങള്‍ ഞങ്ങളുടെ സ്വന്തമല്ല. താരലേലത്തില്‍ ആരെയൊക്കെ വാങ്ങണമെന്നും ടീമില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നും താന്‍ ഒരിക്കലും ടീം മാനേജ്മെന്റിനോടു പറഞ്ഞിട്ടില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഞങ്ങള്‍ക്കുള്ളത്. അങ്ങനെയുള്ളപ്പോള്‍ ക്രിക്കറ്റ് സംബന്ധമായ വിഷയങ്ങളില്‍ താന്‍ എന്തിന് ഇടപെടണമെന്നും ശ്രീനിവാസന്‍ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!