KSDLIVENEWS

Real news for everyone

ഐപിഎല്ലിൽ ഇന്ന് മലയാളിപ്പോര് ; സഞ്ജുവും ദേവദത്തും നേർക്കുനേർ ; രണ്ടാം മത്സരവും പൊടിപാറും

SHARE THIS ON

അബുദാബി: ഐപിഎല്ലില്‍ ഇന്ന് മലയാളി താരം സഞ്ജു സാംസണിന് സീസണിലെ നാലാം മത്സരം. സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂ‍രാണ്. അബുദാബിയില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. ഡല്‍ഹി കാപിറ്റല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടവും ഇന്ന് നടക്കും. രണ്ടാം മത്സരം ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് തുടങ്ങുക.

പ്രതീക്ഷയോടെ സഞ്ജു ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാനെ നേരിടുമ്ബോള്‍ രണ്ട് മലയാളിതാരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടംകൂടിയായിരിക്കും അത്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് മുഖാമുഖം ഏറ്റുമുട്ടുക. രാജസ്ഥാന്‍ ബാറ്റിംഗിന്റെ നെടുന്തൂണായ സഞ്ജു മൂന്ന് കളിയില്‍ 167 റണ്‍സ് നേടിക്കഴിഞ്ഞു. പഞ്ചാബിനെതിരെ 74ഉം ചെന്നൈയ്ക്കെതിരെ 85ഉം റണ്‍സ് വീതം നേടി. കൊല്‍ക്കത്തയ്‌ക്കെതിരെ എട്ട് റണ്‍സിന് മടങ്ങി. ഇതിനകം ആറ് ബൗണ്ടറികളും പതിനാറ് സിക്സറുകളും സഞ്ജുവിന്റെ പേരിനൊപ്പമുണ്ട്. ഐപിഎല്‍ കരിയറില്‍ ആകെ 96 കളിയില്‍ 2376 റണ്‍സാണ് സഞ്ജുവിന്റെ ഐപിഎല്‍ സമ്ബാദ്യം. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുമ്ബോഴും ബാറ്റിംഗിന്റെ സൗന്ദര്യം അല്‍പംപോലും നഷ്ടപ്പെടുന്നില്ല എന്നതാണ് സഞ്ജുവിന്റെ പ്രത്യേകത.

തിരിച്ചെത്താന്‍ ദേവ്‌ദത്ത്

Xരാജസ്ഥാന്റെ പ്രതീക്ഷയായി സഞ്ജു ക്രീസിലെത്തുമ്ബോള്‍ ബാംഗ്ലൂരിന്റെ മറുപടി ഇടംകൈയന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലായിരിക്കും. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കല്‍ മൂന്ന് കളിയില്‍ നേടിയത് 111 റണ്‍സ്. ഹൈദരാബാദിനെതിരെ 56ഉം മുംബൈക്കെതിരെ 54ഉം റണ്‍സ് അടിച്ചെടുത്തു. പഞ്ചാബിനെതിരെ ഒരു റണ്‍സിന് പുറത്തായി. രണ്ട് സിക്സും 13 ബൗണ്ടറികളുമാണ് ദേവ്ദത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. കര്‍ണാടകയുടെ മലയാളി താരമാണ് ഇരുപതുകാരനായ ദേവ്ദത്ത് പടിക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!