ഝാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹാജി ഹുസയ്ൻ അൻസാരി (73) അന്തരിച്ചു ;
കോവിഡ് രോഗമുക്തി നേടിയതിന്റെ പിറ്റേ ദിവസം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

റാഞ്ചി / ഝാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹാജി ഹുസയ്ൻ അൻസാരി (73) അന്തരിച്ചു. കൊറോണവൈറസിൽ നിന്ന് രോഗമുക്തി നേടിയതിന്റെ പിറ്റേന്ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സെപ്തംബർ 26നാണ് കൊവിഡ് സ്ഥിരീകരിച്ച അൻസാരിയെ ചികിത്സക്കായി റാഞ്ചി മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നെന്ന് ബന്ധുക്കൾ ഫറഞ്ഞു. അൻസാരിക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നതായും കൊറോണവൈറസ് ബാധിച്ചതല്ല അദ്ദേഹത്തിന്റെ മരണകാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ദിയോഘറിലെ മധുപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഝാർഖണ്ഡ് മുക്തി മോർച്ചാ നേതാവാണ്.