KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ എന്നറിയാമോ?

SHARE THIS ON

ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണത്രേ. ഇപ്പോഴിതാ യുഎൻഎഫ്‍പിഎയുടെ ( യുണൈറ്റഡ് നൈഷൻസ് പോപുലേഷൻ ഫണ്ട്) പുതിയൊരു റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏതെല്ലാം സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം കാണുന്നത് എന്ന് സൂചിപ്പിച്ചിരിക്കുകയാണ്.

ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, സാമൂഹിക- സാമ്ബത്തിക ഘടകങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സ്വാധീനത്താല്‍ പ്രായമാകുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശം എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ ജമ്മു & കശ്മീരിനുമൊപ്പം ഈ പട്ടികയില്‍ കേരളവും ഇടം പിടിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നാണ് യുഎൻഎൻപിഎയുടെ ‘ഇന്ത്യ ഏജിംഗ് റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നത്.

‘അറുപത് വയസിലെത്തിയാല്‍ പിന്നെ ഇന്ത്യയില്‍ ഒരാള്‍ വീണ്ടും 18.3 വര്‍ഷം കൂടി ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുതന്നെ സ്ത്രീകളിലാണ് ഏറെയും കാണുന്നത്. പുരുഷന്മാരില്‍ 17.5 വര്‍ഷം എന്ന കണക്കാണെങ്കില്‍ സ്ത്രീകളിലെത്തുമ്ബോള്‍ അത് 19 ആണ് ആകുന്നത്…’- റിപ്പോര്‍ട്ട് പറയുന്നു.

2050 ആകുമ്ബോഴേക്ക് ഇന്ത്യയില്‍ പ്രായമായവരുടെ ജനസംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രായമായവരുടെ ജനസംഖ്യയുടെ ഇരട്ടിയിലേക്ക് അത് എത്തുകയും ആകെ ജനസംഖ്യയുടെ 20 ശതമാനവും പ്രായമായവര്‍ എന്ന നിലയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മാത്രമല്ല ഇങ്ങനെയൊരു തരംഗം കാണുന്നത് എന്നും മറ്റ് പലയിടങ്ങളിലും സാഹചര്യങ്ങള്‍ സമാനമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഇങ്ങനെ വരുമ്ബോള്‍ കുട്ടികളുടെ ജനസംഖ്യയുടെ തോതിനെ പ്രായമായവരുടെ ജനസംഖ്യയുടെ തോത് മറികടക്കും. അതായത് കുട്ടികളെക്കാള്‍ കൂടുതല്‍ പ്രായമായവര്‍ ആയിരിക്കും നമ്മുടെ നാട്ടിലുണ്ടാവുകയെന്ന് ചുരുക്കം. അതോടൊപ്പം തന്നെ ഇന്ത്യയില്‍ പ്രായമായവരുടെ ജീവിതസാഹചര്യങ്ങള്‍ മോശമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. സാമ്ബത്തികം തന്നെ മുഖ്യപ്രശ്നം. വരുമാനമില്ലാത്തവര്‍ കൂടുതലാണ്. അതിനാല്‍ തന്നെ ദാരിദ്ര്യവും പ്രായമായവരെ വേട്ടയാടുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!