KSDLIVENEWS

Real news for everyone

ശസ്ത്രക്രിയക്ക് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട്ട് ഡോക്ടർ കയ്യോടെ വിജിലൻസിന്റെ പിടിയിൽ

SHARE THIS ON

കാസർകോട്: ശസ്ത്രക്രിയക്ക് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ കയ്യോടെ വിജിലൻസിന്റെ പിടിയിൽ .കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർ വെങ്കിട ഗിരി ആണ് പിടിയിലായത്.

മധൂർ പട്ള സ്വദേശി അബ്ബാസ് പി.എ യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത് .

ഹർണിയ അസുഖത്തിന് ചികിത്സയ്ക്കായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർ അഭിജിത്തിനെ ജുലൈ

21 ന് കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഓപ്പറഷന് തിയ്യതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ പറയുകയും ചെയ്തിരുന്നു. 26 ന് വെങ്കിട ഗിരി ഡോക്ടറെ കണ്ടപ്പോൾ ഡിസംബർ മാസത്തിലാണ് തീയ്യതി നൽകിയത്. ഓപ്പറേഷൻ തിയ്യതി മുന്നോട്ട് ആക്കുന്നതിനാണ് 2000-രൂപ കൈക്കൂലി വാങ്ങിയത്. വിജിലൻസ് ഡി വൈ
എസ് പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ

പിടികൂടിയത്.പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള

വീട്ടിൽ വെച്ചാണ് പണം വാങ്ങിയത്. 2019-ൽ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലോക്കൽ ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുളള വകുപ്പ് തല നടപടികൾക്ക് വിധേയനായിട്ടുണ്ട്.

വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്പെക്ടർ കെ സുനുമോൻ, സബ് ഇൻസ്പെക്ടർമാരായ കെ.രാധാകൃഷ്ണൻ, വി.എം മധുസൂദനൻ, പി.വി സതീശൻ,

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.ടി

സുഭാഷ് ചന്ദ്രൻ, പ്രിയ കെ നായർ, കെ.വി.ശ്രീനിവാസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ. രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി. ബിജു, ഷീബ, പ്രമോദ് കുമാർ, പ്രദീപ് കുമാർ,അസി. ഡിസ്ട്രിക് പ്ലാനിംഗ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്മെന്റ് സീനിയർ സൂപ്രണ്ടിന്റെ ബി. സുരേഷ് കുമാർ,സിനിയർ സിവിൽ ഓഫിസർ കൃഷ്ണൻ രതീഷ് എ.വി. എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!