KSDLIVENEWS

Real news for everyone

ഫുട്‍ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ: ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച് മെസ്സി

SHARE THIS ON

ഡൽഹി: മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിൽ സ്ഥിരീകരണം. ഡിസംബറിൽ നടക്കുന്ന ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025ന്റെ ഭാഗമായാണ് അർജന്റീന നായകൻ ഇന്ത്യയിലേക്ക് വരുന്നത്. വ്യാഴാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം സ്ഥിരീകരിച്ചത്. ‘ഇന്ത്യ സന്ദർശിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു’ എന്നും ‘പതിനാല് വർഷങ്ങൾക്ക് മുമ്പ് അവിടെയെത്തിയപ്പോഴുള്ള അനുഭവങ്ങൾ വളരെ പ്രിയപ്പെട്ടവയാണ്’ എന്നും താരം പോസ്റ്റിൽ പറയുന്നു. ഡിസംബർ 13ന് ഇന്ത്യയിലേക്കെത്തുന്ന താരം ആദ്യം സാൾട്ട് ലേയ്ക് സ്റ്റേഡിയത്തിൽ വെച്ച് ഗോട്ട് കോൺസെർട്, ഗോട്ട് കപ്പ് എന്ന രണ്ട് പരുപാടികളുടെ ഭാഗമാകും. അവിടെ വെച്ച് മെസ്സി ഇന്ത്യൻ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ ലിയാൻഡർ പേസ് എന്നിവർക്കൊപ്പം ചേരും. 2011ൽ അർജന്റീനക്കായി ഒരു സൗഹൃദ മത്സരത്തിൽ കാലിച്ചതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്.

തുടർന്ന് തൊട്ടടുത്ത ദിവസമായ 14ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലും 15ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും വെച്ച് ആരാധകരെ കാണും. ഡൽഹിയിൽ വെച്ച് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിട്ടും മെസ്സി സംവദിക്കും ഫുട്‍ബോളിനെ അത്രമേൽ സ്നേഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നും അവിടുത്തെ ന്യൂ ജെനററേഷൻ ആരാധകരെ കാണാൻ ഞാൻ കാത്തിരിക്കുകയാണ് എന്നും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!