KSDLIVENEWS

Real news for everyone

ദുബൈ കെ.എം.സി.സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി വൈറ്റ്ഗാർഡ്‌ ടീമിന്‌ മയ്യത്ത്‌ പരിപാലന കിറ്റുകൾ കൈമാറി.

SHARE THIS ON

ദുബൈ കെ.എം.സി.സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി വൈറ്റ്ഗാർഡ്‌ ടീമിന്‌ മയ്യത്ത്‌ പരിപാലന കിറ്റുകൾ കൈമാറി.

കാസർക്കോട്‌: കോവിഡ്‌ ബാധിച്ച്‌ മരണപ്പെടുന്നവരുടെ മയ്യത്തുകൾ ഏറ്റെടുത്ത്‌ മറവ്‌ ചെയ്ത്‌ സ്തുത്യർഹമായ സേവനങ്ങളിലൂടെ മാതൃകയായ വൈറ്റ്‌ഗാർഡ്‌ ടീമിന്‌ ആവശ്യമായ കിറ്റുകൾ ദുബായ്‌ കെ എം സി സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി കൈമാറി.
ജാതിമത വിത്യാസമില്ലാതെ അവരവരുടെ ആചാരപ്രകാരം ജില്ലയിലെ നിരവധി മൃതദേഹങ്ങളാണ്‌ ഇതിനകം വൈറ്റ്ഗാർഡ്‌ ടീം എറ്റെടുത്ത്‌ മറവ്‌ ചെയ്തത്‌.
കാസർകോട് പി.പി ടവറിൽ നടന്ന ചടങ്ങ്‌ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എ എം കടവത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അഷറഫ്‌ എടനീരിന്‌ കിറ്റുകൾ കൈമാറി. എൻ എ നെല്ലിക്കുന്ന് എം എൽ എ ദുബായ് കെ എം സി സി വെൽഫയർ സ്കീം അംഗങ്ങൾക്കുള്ള ആനുകൂല്യം കൈമാറി. മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദ്കുഞ്ഞി ചായിന്റടി, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെർക്കള,സൗദി കെ എം സി സി ജില്ലാ പ്രസിഡന്റ് അൻവർ ചേരങ്കൈ,ദുബൈ കെ.എം.സി.സി നേതാവ് ഹസൈനാർ തോട്ടുംഭാഗം അബ്ബാസ്‌ ബീഗം, ഇ അബൂബക്കർ, സലീം ചേരങ്കൈ എ അഹമ്മദ്‌ ഹാജി ബേർക്ക അബ്ദുല്ല ക്കുത്തി എം എ മക്കാർ മാസ്റ്റർ, ഖാലിദ്‌ പച്ചക്കാട്‌, പി ഡി എ റഹ്മാൻ, മുഹമ്മദ്കുഞ്ഞി കടവത്ത്‌ ഷാഹിന സലീം ഹസ്സൻ നെക്കര, ഖാദർ ഹാജി ചെങ്കള, നാസർ ചായിന്റടി, എം എ നജീബ്‌, ഹാരിസ്‌ ബെദിര,
വൈറ്റ്ഗാർഡ്‌ ജില്ലാ ക്യാപ്റ്റൻ ലത്തീഫ്‌ സി ബി, മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം,വൈസ്ക്യാപ്റ്റൻ ഖലീൽ ഷെയ്ഖ് കരീം മൊഗർ,ഹസ്സൻ കുട്ടി പതിക്കുന്നിൽ,ഗഫൂർ ഊദ്‌, ബി.എം.എ ഖാദർ ഒ പി ഹനീഫ്‌ പൈക്ക, സി എ അഹമ്മദ്‌ കബീർ നവാസ് തുരുത്തി ജലീൽ എരുതുംകടവ് കെ.എം അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു കെ.എം.സി.സി മണ്ഡലം സെക്രട്ടറി റഹ്മാൻ പടിഞ്ഞാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!