KSDLIVENEWS

Real news for everyone

മൈക്രോമാക്സിന്റെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി

SHARE THIS ON

ഇന്ത്യന്‍ കമ്ബനിയായ മൈക്രോമാക്സിന്റെ പുതിയ മോഡലുകളായ ഇന്‍ നോട്ട്1 ഉം, ഇന്‍ 1ബിയും പുറത്തിറങ്ങി.ഫോണുകളെല്ലാം നവംബര്‍ 24 മുതല്‍ വില്‍പ്പനയ്‌ക്കെത്തും . ഇന്‍ നോട്ട് 1 10,999 രൂപയിലും ഇന്‍ 1ബി 6,999 രൂപയിലുമാണ് വില തുടങ്ങുന്നത്. ഹാന്‍ഡ്സെറ്റുകള്‍ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും ലഭിക്കുംമൈക്രോമാക്സ് 1 ബിയില്‍ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുണ്ട് – 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 2 ജിബി + 32 ജിബി. 4 ജിബി വേരിയന്റിന് 7,999 രൂപയും 2 ജിബി റാം വേരിയന്റ് മോഡലിന് 6,999 രൂപയ്ക്കും വാങ്ങാം. പച്ച, പര്‍പ്പിള്‍, നീല എന്നീ മൂന്ന് നിറങ്ങളിലാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്.6.52 ഇഞ്ച് എച്ച്‌ഡി + ഡിസ്പ്ലേ,ക്യാമറയ്ക്ക് ചെറിയ വാട്ടര്‍ ഡ്രോപ്പ് നോച്ചും ഉണ്ട്. 2 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണല്‍ മെമ്മറി ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്‌ടോ കോര്‍ മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് ഇന്‍ 1 ബി യുടെ ശക്തി. 5,000 എംഎഎച്ച്‌ ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന് 10W ചാര്‍ജിങ് ശേഷി. 13 എംപി പ്രൈമറി സെന്‍സറും 2 എംപി ഡെപ്ത് ക്യാമറ സെന്‍സറും ഫിംഗര്‍പ്രിന്റ് സ്കാനറും ഫേസ് അണ്‍ലോക്കും ഉണ്ട്.രണ്ട് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും.

ഗെയിമിംഗിന് പ്രാധാന്യം നല്‍കുന്ന മിഡ് റേഞ്ച് ചിപ്‌സെറ്റായ മീഡിയടെക് ജി 85 എസ്‌ഒസി ആണ് ഇന്‍ നോട്ട് 1.4 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുണ്ട്. മൈക്രോമാക്സ് ഇന്‍ നോട്ട് 1 ലെ 6.67 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് എല്‍സിഡി പാനല്‍ 21: 9 വീക്ഷണാനുപാതവും 450 നിറ്റ് തെളിച്ചവുമുള്ളതാണ്. 5,000 mAh ബാറ്ററിയാണ് ഹാന്‍ഡ്‌സെറ്റ് പായ്ക്ക് ചെയ്യുന്നത്. 18W ചാര്‍ജിങ് അഡാപ്റ്ററുണ്ട്. റിവേഴ്സ് ചാര്‍ജിങും ഉണ്ട്.48 എംപി ക്വാഡ്-എഐ ക്യാമറ സംവിധാനമാണ് മൈക്രോമാക്സ് അവതരിപ്പിക്കുന്നത്. 5 എംപി അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പിന്നിലുള്ള മറ്റ് മൂന്ന് സെന്‍സറുകള്‍. മുന്‍വശത്ത്, പഞ്ച് ഹോള്‍ ക്യാമറ കട്ട് ഔട്ടില്‍ 16 എംപി സെല്‍ഫി ഷൂട്ടര്‍ ഉണ്ട്.യുഎസ്ബി ടൈപ്പ്-സി, വിഒ-വൈ-ഫൈ, 5 ജിഗാഹെര്‍ട്സ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 4 ജി എല്‍ടിഇ, ജിപിഎസ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു.പച്ചയും വെള്ളയും നിറങ്ങളിലാണ്‌ ഇന്‍‌ നോട്ട് 1 എത്തുന്നത്.മൈക്രോമാക്സ് ഇന്‍ നോട്ട് 1 ഫോണുകള്‍ ആന്‍ഡ്രോയിഡ് 10 ലാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!