ഷെയിൻ വാട്സൺ വിരമിച്ചു

ദുബായ്: ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങി ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സണ്.ചെന്നൈയുടെ ഡ്രസിങ് റൂമില്‍ സഹതാരങ്ങളോടാണ് ഓസീസ് ഓള്‍റൗണ്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഞായറാഴ്ച കിങ്സ് ഇലവന് പഞ്ചാബിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ ജയിച്ചിരുന്നു.എന്നാല്‍ പഞ്ചാബിനെതിരേ പ്ലെയിങ് ഇലവനില്‍ വാട്സണ് ഉള്‍പ്പെട്ടിരുന്നില്ല.9 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് അദ്ദേഹം ചെന്നൈ ജഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങിയത്.13-ാം സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച താരം രണ്ട് അര്‍ധസെഞ്ചുറി അടക്കം 299 റണ്‍ നേടി.രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു നേരത്തെ വിരമിച്ച വാട്സണ് ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.ഐ.പി.എല്ലില്‍ 145 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.അതില്‍ 43 എണ്ണവും ചെന്നൈക്കു വേണ്ടിയായിരുന്നു

