ബഹ്റൈനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി

ബഹ്റൈനില്‍ കോവിഡ് വാക്സീന്‍ ഉപയോഗിക്കാന്‍ അനുമതി.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇക്ക് പിന്നാലെ വാക്സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍.
ആബുദാബി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. 7700 പേരാണ് ബഹ്റൈനില്‍ വാക്സീന്‍ പരീക്ഷണത്തിന്റെ ഭാഗമായത്.