KSDLIVENEWS

Real news for everyone

ഓൺലൈൻ ചൂതാട്ട പരസ്യം : താരങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം

SHARE THIS ON

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നത്. ഓണ്‍ലൈന്‍ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. താരങ്ങള്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണോ എന്ന് കൂടി കോടതി ചോദിച്ചു. താരങ്ങള്‍ക്ക് കോടതി നോട്ടീസും അയച്ചു. ചൂതാട്ട ആപ്ലിക്കേഷനുകളില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഹമ്മദ് റിസ്വി സമര്‍പ്പിച്ച കേസിന് പിന്നാലെയാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!