ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം; ഇനി എല്ലാ വഴികളും അക്ഷര നഗരിയിലേക്ക്

ഷാര്‍ജ | ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് എക്സ്പൊ സെന്ററിലെ പുസ്തക നഗരിയില്‍ തുടക്കമായി. ക്ഷണിക്കപെട്ട അധിധികള്ക്ക് മുന്നില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്തു. ഇനിയുള്ള രണ്ടാഴ്ച്ച ഷാര്‍ജയിലെ എല്ലാ വഴികളും അക്ഷര നഗരിയിലേക്കായിരിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നല്ല തിരക്കാണ് ആദ്യ ദിനം അനുഭവപ്പെടുന്നത്. സ്കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെ ആദ്യ ദിവസം പുസ്തക മേള സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ലോക രാഷ്ട്രങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്ക് പുറമെ കെ പി രാമനുണ്ണി ഉള്‍പ്പെടെയുള്ള മലയാളി എഴുത്തുകാരും ചലച്ചിത്ര പ്രവര്ത്തകന് കോട്ടയം നസീറും ഇന്ന് നഗരി സന്ദര്‍ശിച്ചു.
ഷാര്‍ജ പുസ്തക മേള പുതിയൊരു ചരിത്ര നിയോഗത്തിലാണെന്ന് ഷാര്‍ജ പുസ്തക മേളയുടെ വിദേശകാര്യ വിഭാഗം തലവന്‍ മോഹന്‍ കുമാര്‍ അറിയിച്ചു. ഷാര്‍ജ പുസ്തക മേള ഇന്ന് ലോകത്ത് ഒന്നാം നിര മേളയായി ഉയര്‍ന്നതില്‍ ഏറെ സന്തോഷമുണ്ട് അദ്ദേഹം വിശദമാക്കി.
പുസ്തക മേളയിലെ സിറാജ് പവലിയനില്‍ എഴുത്തുകാരന് കെ പി രാമനുണ്ണി. ഒപ്പം സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്
പുസ്തകമേളയില്‍ സിറാജ് പവലിയനും പ്രവര്‍ത്തനം തുടങ്ങി. ഹാള്‍ നമ്ബര്‍ ഏഴില്‍ ഇസഡ് ഡി 16 നമ്ബര്‍ സ്റ്റാളിലാണ് സിറാജിന്റെ പവലിയന്.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാര്‍ജ പുസ്തകമേള. 95 രാജ്യങ്ങളില്‍ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. മേള നവംബര്‍ 13ന് സമാപിക്കും.

