KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസ്

SHARE THIS ON

തൃശ്ശൂര്‍: ചേലക്കരയിൽ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പോലീസില്‍ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആര്‍. അനൂപാണ് പരാതിക്കാരന്‍.

ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. പോലീസ് പരാതിക്കാരനായ വി.ആര്‍. അനൂപിന്റെ മൊഴി രേഖപ്പെടുത്തും.

നേരത്തെ, സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് കേസെടുത്തത്. ഞായറാഴ്ച മാത്രം ഇതുവരെ സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

error: Content is protected !!