40 കോടിയുടെ സമ്മാനം നേടിയ പ്രവാസി മലയാളിയെ ഒടുവില്‍ കണ്ടെത്തി; വിനയായത് ടെലഫോണ്‍ കോഡിലെ പിഴവ്.

അബുദാബി : ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം ( 40 കോടിയോളം ഇന്ത്യൻ രൂപ ) നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി . ഗ്രാന്റ് പ്രൈസ് നേടിയ കോഴിക്കോട് സ്വദേശിയായ 28 വയസുകാരൻ അബ്ദുസലാം എൻ.വി ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ഷോപ്പിങ് സെന്റർ നടത്തുകയാണ് . ബിഗ് ടിക്കറ്റെടുക്കുമ്പോൾ നൽകിയ ഒമാനിലെ ഫോൺ നമ്പറിനൊപ്പം അറിയാതെ ഇന്ത്യൻ ടെലിഫോൺ കോഡ് ( +91 ) നൽകിയതാണ് വിനയായത് . ഞായറാഴ്ചയിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു . രണ്ട് നമ്പറുകളിലൊന്നിൽ വിളിച്ചപ്പോൾ കോൾ കണക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന സന്ദേശം മലയാളത്തിലാണ് ലഭിച്ചത് . ഇതോടെ
വിജയി കേരളത്തിലാണെന്നായിരുന്നു
ധാരണ . 40 കോടിയുടെ സമ്മാനം ലഭിച
5:39 03 f . വിവരം അബ്ദുസലാമിനെ അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ പൊതുസമൂഹത്തിന്റെ സഹായവും തേടിയിരുന്നു . ഒരു സുഹൃത്താണ് അബ്ദുസലാമിനെ നറുക്കെടുപ്പിൽ വിജയിച്ച വിവരം അറിയിച്ചത് . ഇന്ത്യൻ ടെലഫോൺ കോഡാണ് ഫോൺ നമ്പറിനൊപ്പം നൽകിയതെന്ന് അദ്ദേഹം ഓർത്തിരുന്നില്ല . ആറ് വർഷമായി മസ്കത്തിൽ താമസിക്കുന്ന അബ്ദുസലാം 2020 ഡിസംബർ 29 നാണ് ഓൺലൈൻ വഴി 323601 നമ്പറിലെ ടിക്കറ്റെടുത്തത് . ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് ബിഗ് ടിക്കറ്റ് എടുക്കുന്നതെന്ന് അറിയിച്ച അബ്ദുസലാം സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും . കുടുംബത്തോടൊപ്പം മസ്കത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം , കൊവിഡ് ഭീതി പരന്നതോടെ ഗർഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് അയക്കുകയായിരുന്നു . മൂന്ന് മാസം മുമ്പാണ് ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയതെന്ന് അബ്ദുസലാം പറഞ്ഞു . ഈ സന്തോഷത്തോടൊപ്പമാണ് ബിഗ് ടിക്കറ്റ് വിജയവുമെത്തുന്നത് . കുടുംബം ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

