രാഷ്ട്രീയത്തിലിറങ്ങാൻ ഗാംഗുലിക്ക് മേൽ സമ്മർദം ചെലുത്തുന്നു

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് രാഷ്ട്രീയത്തിലിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ കനത്ത സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് അശോക് ഭട്ടാചാര്യ രംഗത്ത്. ഗാംഗുലിയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം നേതാവു കൂടിയായ ഭട്ടാചാര്യയുടെ വെളിപ്പെടുത്തല്‍.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ദീര്‍ഘകാല കുടുംബ സുഹൃത്താണ് ഭട്ടാചാര്യ. കഴിഞ്ഞ ദിവസമുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഗാംഗുലി. ഗാംഗുലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് ഭട്ടാചാര്യ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

