KSDLIVENEWS

Real news for everyone

സൈക്ലിങ്ങിൽ 10,000 കിലോമീറ്റർ പിന്നിട്ട് ജില്ലയിൽ നിന്ന് 2 പേർ

SHARE THIS ON

തൃക്കരിപ്പൂർ: 10000 കിലോമീറ്റർ എന്ന ദൂരത്തിലേക്ക് ജില്ലയിൽ നിന്ന് ചവിട്ടിക്കയറിയത് 2 പേർ. കഴിഞ്ഞവർഷം സൈക്ലിങ്ങിൽ പതിനായിരം കിലോമീറ്റർ പിന്നിട്ടത് ജില്ലയിൽ നിന്നുള്ള തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗങ്ങളായ അരുൺ നാരായണനും ടി.എം.സി.ഇബ്രാഹിമും. മികച്ച നേട്ടമാണിത്. 12500 കിലോമീറ്ററാണ് ഇബ്രാഹിം സൈക്കിളിൽ പിന്നിട്ട ദൂരം. ഒരുദിവസം ശരാശരി 34 കിലോമീറ്റർ സഞ്ചരിച്ചു. മൃഗസംരക്ഷണ വകുപ്പിൽ ഫീൽഡ് ഓഫിസറായ ഇബ്രാഹിം റൈഡുകൾക്കിടെ താണ്ടിയ ഉയരം 42000 മീറ്ററാണ്. തൃക്കരിപ്പൂർ ടൗണിൽ ഫൊട്ടോഗ്രഫറായ അരുൺ നാരായണൻ 60 മണിക്കൂർ റൈഡിലാണ് പതിനായിരം കിലോമീറ്റർ പിന്നിട്ടത്.

ശരാശരി 30 കിലോമീറ്ററാണ് അരുൺ ദിവസവും വ്യായാമത്തിനായി സൈക്കിളിൽ സഞ്ചരിക്കുന്നത്. അവധി ദിവസങ്ങളിൽ 100 കിലോമീറ്ററിൽ ഏറെയാകും യാത്രകൾ. കോവിഡ് കാലത്താണ് ജില്ലയിൽ സ്പോർട്സ് സൈക്ലിങ്ങിന് പ്രചാരമേറിയത്. ഒട്ടേറെ പ്രാദേശിക ക്ലബ്ബുകളും വൈകാതെ പിറവിയെടുത്തു. എന്നാൽ ആവേശം ചോരാതെ കാത്തത് ചുരുക്കം ക്ലബ്ബുകൾ മാത്രമാണ്. പരിസ്ഥിതി സംരക്ഷണം, ഹെൽമറ്റ് ബോധവൽക്കരണം, ലഹരി വിരുദ്ധ റാലികൾ തുടങ്ങിയവയിൽ സൈക്ലിസ്റ്റുകൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!