KSDLIVENEWS

Real news for everyone

ഏപ്രിലിലും റേഷൻ കടവഴി സൗജന്യ ഭക്ഷ്യക്കിറ്റ് , ആയിരം രൂപയുടെ പത്തിനം സാധനങ്ങൾ

SHARE THIS ON

തിരുവനന്തപുരം; ഏപ്രിലിൽ റേഷൻകടകൾ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങൾ എത്ര അളവിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയിക്കാൻ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. 

ഏപ്രിലിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കാനിരിക്കുകയാണ്. ഏപ്രിൽ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഡിസംബറിൽ ക്രിസ്തുമസ് സ്പെഷ്യലായിട്ടാണ് കിറ്റ്. 

ഏപ്രിൽ നാലിനാണ് ഈസ്റ്ററും 14 ന് വിഷുവുമാണ്. കൂടാതെ അടുത്ത ദിവസം റംസാൻ വൃതവും ആരംഭിക്കും. അതുകൊണ്ടാണ് പൊതുവായി ഉത്സവക്കിറ്റ് നൽകുന്നത്. ഈസ്റ്ററിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിലും വിഷുവിനു മുൻപ് പരമാവധി കാർഡുടുമകൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!