ടിവി ദേഹത്തു വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍ക്കോട്: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍ക്കോട് ബോവിക്കാനത്താണ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന് മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടില്‍ മറ്റ് കുട്ടികള്ക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടിവിയാണ് ദേഹത്ത് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല

