KSDLIVENEWS

Real news for everyone

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

SHARE THIS ON

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ ഉത്തർപ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങൾ കൂട്ടിയിട്ടാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്

പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകിൽ നാല് വാഹനങ്ങൾ ഉണ്ടായിരുന്നു. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലിൽ അഴുക്ക് നിറഞ്ഞതിനാൽ കൃത്യമായ കാഴ്ച ഡ്രൈവർക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാൻ ഡ്രൈവർ കാർ പെട്ടന്ന് നിർത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പതിനൊന്നു മണിക്കാണ് രാംപുരിൽ മരിച്ച കർഷകൻ നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നത്. രാവിലെയാണ് ഡൽഹിയിൽ നിന്ന് അവർ രാംപുരിലേക്ക പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!