പത്ത് മാസത്തിനു ശേഷം പാര്‍ട്ടി വേദിയിലെത്തി ശോഭാ സുരേന്ദ്രന്

തൃശ്ശൂർ : ബിജെപിയിൽ വീണ്ടും സജീവമായി ശോഭാ സുരേന്ദ്രൻ. പത്ത് മാസങ്ങൾക്കു ശേഷമാണ് പാർട്ടി യോഗത്തിൽ ശോഭ വീണ്ടും സജീവമാകുന്നത്.
ബിജെപി യോഗത്തിൽ താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പദവിയിലുറപ്പ് കിട്ടിയോ എന്ന ചോദ്യത്തന് ദേശീയ അധ്യക്ഷൻ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ശോഭയുടെ മറുപടി.
തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുടെ ഭാഗമായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ഇദ്ദേഹം പങ്കെടുക്കുന്ന യോഗത്തിലാണ് ശോഭ സുരേന്ദ്രൻ പങ്കെടുക്കുന്നത്.
“ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടതില്ലല്ലോ”, എന്നും ശോഭ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു
സംഘടനാതലത്തിൽ പ്രശ്നമങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നാണ് ദേശീയ നേതൃത്വം നിർദേശം വെച്ചത്. പാർട്ടി പുനഃസംഘനയുമായി ബന്ധപ്പെട്ട് ശോഭാ പാർട്ടിയുമായി അകലത്തിലായിരുന്നു. തന്നെ തഴഞ്ഞുവെന്ന ആക്ഷേപം അവർക്കുണ്ടായിരുന്നു.

