KSDLIVENEWS

Real news for everyone

കോവിഡ് കാലത്ത് 108 ആംബുലൻസുകൾ ഓടിയത് 4.6 ലക്ഷം കിലോമീറ്റർ

SHARE THIS ON

കാഞ്ഞങ്ങാട് ∙ നാട് നിശ്ചലമായപ്പോൾ നിരത്തുകളിൽ നിറ‌‍ഞ്ഞു നിന്ന 108 ആംബുലൻസുകൾ കോവിഡിനായി ഓടിയത് 4,60,913 കിലോമീറ്റർ! ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത് 19,956 രോഗികളെ. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷം തികയുമ്പോൾ രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.  സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സമയത്താണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം ജില്ലയിലെ രണ്ട് 108 ആംബുലൻസുകൾ കോവിഡ് പോസിറ്റീവായവർക്ക് വേണ്ടി മാറ്റിയത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയപ്പോൾ 7 ആംബുലൻസും പിന്നീട് 13 ആംബുലൻസുകളും കോവിഡിന് മാത്രമായി മാറ്റി.  ആദ്യ ഘട്ടത്തിൽ സ്രവ പരിശോധനയ്ക്ക് രോഗികളെ എത്തിക്കുക, പോസിറ്റീവ് ആയവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുക, ഗുരുതരാവസ്ഥയിൽ ഉള്ളവരെ മെഡിക്കൽ കോളജുകളിൽ എത്തിക്കുക, കോവിഡ് നെഗറ്റീവായ ശേഷം തിരിച്ച് വീടുകളിൽ എത്തിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് 108  ആംബുലൻസുകൾ പങ്കെടുത്തിരുന്നത്. 

എന്നാൽ കേസുകൾ ക്രമാതീതമായി വർധിച്ചപ്പോൾ പോസിറ്റീവ് ആയവർക്ക് വേണ്ടി മാത്രം സേവനം പരിമിതപ്പെടുത്തി. മറ്റ് ജില്ലകളിൽ സ്വകാര്യ മേഖലയിൽ നിന്നടക്കം 40തിലധികം ആംബുലൻസുകൾ കോവിഡ് സേവനത്തിനായി ഓടിയപ്പോഴാണ് പരിമിതമായ ആംബുലൻസ് സൗകര്യം ഉപയോഗിച്ച് ജില്ല പരാതികൾ ഇല്ലാതെ മികച്ച സേവനം നൽകിയത്.  ജില്ലാ തല കോവിഡ് നിയന്ത്രണ സെല്ലിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ശ്രീകുമാറിന് ആണ് ജില്ലയിലെ 108 ആംബുലൻസുകളുടെ ചുമതല. എൻഎച്ച്എം ജീവനക്കാരായ എം.സുധീഷ്, സിയോ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.രജീഷ , കെ.എം.രമ്യ എന്നിവരും സഹായത്തിനുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, കോവിഡ് നിയന്ത്രണ സെൽ നോഡൽ ഓഫിസർ ഡ��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!