KSDLIVENEWS

Real news for everyone

റാപ്പിഡ് റെയിൽ: സിൽവർ ലൈനിന്റെ മൂന്നിരട്ടി ചെലവ്; പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി

SHARE THIS ON

തിരുവനന്തപുരം: സിൽവർ ലൈനിനുപകരം സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിന് മൂന്നിരട്ടി അധിക ചെലവുവരും. 63,941 കോടി രൂപയാണ് സിൽവർലൈനിന് കേരള റെയിൽ ഡിവലപ്മെൻ്റ് കോർപ്പറേഷൻ (കെ-റെയിൽ) കണക്കാക്കിയിരുന്നത്. എന്നാൽ, നിർദിഷ്ട റാപ്പിഡ് റെയിലിനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിക്കുമായി 1,92,780 കോടി ചെലവുവരുമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.‌

മെട്രോ പദ്ധതികൾക്കായി 10,000 കോടി രൂപ ചെലവുവരുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ 1.82 കോടി രൂപയെങ്കിലും റാപ്പിഡ് റെയിലിന് വേണ്ടിവരും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പദ്ധതി നടത്തിപ്പിന് ഗതാ ഗതവകുപ്പ് ഉത്തരവ് ഇറക്കിയത്.

സ്ഥലദൗർലഭ്യം കണക്കിലെടു ത്ത് റാപ്പിഡ് റെയിലിന് ഉയരപ്പാതയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പദ്ധതിച്ചെലവ് ഉയർത്തിയത്.

പദ്ധതിച്ചെലവിൻ്റെ 60 ശതമാനം വായ്പയായി കണ്ടെത്തും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും കേന്ദ്രവും തുല്യമായി പങ്കിടണം. പദ്ധതി അനുകൂല നിലപാട് ഇതുവരെ കേന്ദ്രം എടുത്തിട്ടില്ല. ഡൽഹി മീററ്റ് റാപ്പിഡ് റെയിൽ മാതൃകയാക്കിയാണ് സംസ്ഥാനസർക്കാരും നീങ്ങുന്നത്.

12 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ബന്ധിപ്പിക്കാനാകും. ഭാവിയിൽ അയൽ സംസ്ഥാനങ്ങളിലേക്കും റാപ്പിഡ് റെയിൽ ബന്ധിപ്പിക്കാം. പാലക്കാടുനിന്ന് കോയമ്പത്തൂരേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും പാത നീട്ടാം.

588 കിലോമീറ്റർ പാതയെ ട്രാവൻകൂർ ലൈൻ (തിരുവനന്തപുരം -തൃശ്ശൂർ 284 കി.മീ.), മലബാർ ലൈൻ (തൃശ്ശൂർ-കോഴിക്കോട്), കണ്ണൂർ ലൈൻ (കോഴിക്കോട്-കണ്ണൂർ), കാസർകോട് ലൈൻ (കണ്ണൂർ-കാസർകോട്) എന്നിങ്ങനെ നാലായി തിരിച്ചാണ് നിർമാണം. ഇതിൽ 284 കിലോമീറ്റർ ദൈർഘ്യം വരുന്ന ട്രാവൻ കൂർ ലൈൻ 2033-ൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!