ബേപ്പൂരില്‍ അന്‍വര്‍ കളത്തില്‍: കാന്തപുരത്തെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്; പോരാട്ടം ശക്തമായി

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പിന്തുണ തേടി മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കാരന്തൂര്‍ മര്‍ക്കസിലെത്തി മന്ത്രി കാന്തപുരത്തെ നേരില്‍കണ്ടു.
ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം ശക്തമാക്കിയതോടെ മുഹമ്മദ് റിയാസും കളംനിറയുകയാണ്. ഇടത്‌കോട്ട ഇളക്കാന്‍ പി.വി അന്‍വറിനെ കാലേകൂട്ടി കളത്തിലിറക്കി യുഡിഎഫ്. കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രചാരണത്തിന് ആക്കംകൂട്ടി. ഇതോടെ അന്‍വറിന് ഒരു മുഴം മുന്നെ എന്ന കണക്കില്‍ മന്ത്രി മുഹമ്മദ് റിയാസും മണ്ഡലത്തില്‍ സജീവമായി.
ഇതിനിടെയാണ് കാരന്തൂര്‍ മര്‍ക്കസില്‍ കാന്തപുരം ഉസ്താദിനെ കാണാനെത്തിയത്. എ പി വോട്ടുകള്‍ ബേപ്പൂരില്‍ നിര്‍ണായകമാണ്. ആ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നത് ഇടത് മുന്നണിക്ക് പ്രധാനവും. പി വി അന്‍വര്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുമെന്ന കണക്ക് കൂട്ടല്‍ യുഡിഎഫിനുണ്ട്. ഇത് മറികടക്കാന്‍ കൂടിയാണ് നേരത്തെയുള്ള റിയാസിന്റെ മര്‍ക്കസ് സന്ദര്‍ശനം.
29,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് ബേപ്പൂരില്‍. അഞ്ച് വര്‍ഷം നടത്തിയ വികസന നേട്ടങ്ങളും മന്ത്രിയുടെ വ്യക്തിബന്ധങ്ങളും മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നു. അന്‍വറിന്റെ വ്യക്തിത്വവും ഭരണവിരുദ്ധ വികാരവും തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.

