സ്ഫോടനവസ്തുക്കൾ കുഴിച്ചിട്ടിട്ടുണ്ട് , ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് ഭീഷണി : താജ് മഹൽ താൽക്കാലികമായി അടച്ചു

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ബോംബ് ഭീഷണി. താജ്മഹല്‍ പരിസരത്ത് സ്ഫോടനവസ്തുക്കള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് ഏതുസമയത്തും പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഉത്തര്‍പ്രദേശ് പൊലീസിനാണ് അജ്ഞാത സന്ദേശം ഫോണ്‍ മുഖാന്തിരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകരെ മാറ്റി താജ് മഹല്‍ താല്‍ക്കാലികമായി അടച്ചു. കര്‍ശനപരിശോധനകള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു

