ബഹ്റൈനില്‍ ഇന്ന് മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

ബഹ്റൈനില്‍ ഇന്ന് മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി.സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെയും കൊവിഡ് മെഡിക്കല്‍ ടാസ്ക്ഫോഴ്സിന്റെയും ശുപാര്‍ശകളും സുന്നി, ജാഫാരി എന്‍ഡോവ്മെന്റുകളുമായി കൂടിയാലോചിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് തീരുമാനം വേണ്ടിവന്നാല്‍ പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28നാണ് ബഹ്റൈനില്‍ പള്ളികളിലെ നമസ്കാരങ്ങള്‍ നിര്‍ത്തിവെച്ചത്.

