നൗഫീറയുടെ മരണം ; ഭർത്താവ് അറസ്റ്റിൽ

ബേക്കൽ : യുവതി ഫാനിൽ കെട്ടിത്തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . അമ്പലത്തറ , പാറപ്പള്ളി , മഖാമിനു സമീപത്തെ റസാഖി ( 30 ) നെയാണ് ബേക്കൽ ഡിവൈ എസ് പി പി കെ ബിജു അറസ്റ്റു ചെയ്തത്.റസാഖിന്റെ ഭാര്യ നൗഫീറ ( 24 ) കഴിഞ്ഞ മാസം 10 ന് രാത്രിയിലാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് . ഭർത്താവ് ഗൾഫിലേയ്ക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി നൗഫീറയും റസാഖും നീലേശ്വരത്തെ ബന്ധുവീട്ടിൽ വിരുന്നിനു പോയിരുന്നു . പുലർച്ചെ ഒരു മണിയോടെ തിരിച്ചെത്തിയ ശേഷം വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിൽ നൗഫീറ തൂങ്ങിമരിക്കുകയായിരുന്നു . മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത് . തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് . ആത്മഹത്യാ പ്രേരണ , ഭർതൃപീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് റസാഖിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത് . പാണത്തൂർ , ഏരത്തെ മുഹമ്മദ് കുഞ്ഞിയുടെ മകളാണ് നൗഫീറ . ഒരു കുട്ടിയുണ്ട് .

