ഒരു റോള്‍സ് റോയ്സിനേക്കാള്‍ വില;ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സക്കര്‍ബര്‍ഗിന്റെ ഭാര്യ

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ തിരശ്ശീല വീണിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത ആഘോഷം മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരേയാണ് നടന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, റിഹാന, ഷാരൂഖ് ഖാന് തുടങ്ങി നിരവധി പേരാണ് കുടുംബത്തോടൊപ്പം ആഘോഷങ്ങളുടെ ഭാഗമായത്.
ഇപ്പോഴിതാ ആനന്ദ് അംബാനിയുടേയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല അദ്ഭുതത്തോടെ നോക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. ഒരു റോള്‍സ് റോയ്സ് കാറിനേക്കാള്‍ വിലപിടിപ്പുള്ള വാച്ചാണ് ആനന്ദ് കൈയില്‍ കെട്ടിയത്.
പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ രണ്ടാം ദിനത്തില്‍ എടുത്തതാണ് ഈ വീഡിയോ. ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡിലെത്തിയ സക്കര്‍ബര്‍ഗും പ്രിസില്ലയും ജംഗിള്‍ വിസിറ്റിനിടെയാണ് ആനന്ദിനെ കണ്ടുമുട്ടിയത്. സംസാരത്തിനിടയില്‍ ആനന്ദിന്റെ വാച്ച് കണ്ട് പ്രിസില്ല അമ്പരയ്ക്കുന്നതും കൈപിടിച്ച് നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വാച്ചിനെ കുറിച്ച് ആനന്ദിനോട് കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്.
ആഡംബര വാച്ച് ബ്രാന്‍ഡായ റിച്ചാര്‍ഡ് മില്ലേയുടെ കളക്ഷനില്‍ നിന്നുള്ള വാച്ചാണ് ആനന്ദ് കൈയില്‍ കെട്ടിയത്. ഒരു മില്ല്യണ്‍ ഡോളര്‍ (ഏകദേശം എട്ടു കോടി രൂപ) വില വരും ഈ വാച്ചിന്. ഈ ബ്രാന്‍ഡിന്റെ ഏറ്റവും വില കുറഞ്ഞ വാച്ചിന് 85,000 ഡോളറാ (ഏകദേശം 70 ലക്ഷം രൂപ)ണ് വിലയുള്ളത്. ശരാശരി 200,000 ഡോളര്‍ (ഏകദേശം 16 കോടി രൂപ) വിലയുമുണ്ട്.