സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളേജും ലേഡീസ് ഹോസ്റ്റലും അടച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ റെഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ലെന്ന് അക്കാദമിക്ക് ഡയറക്ടര്‍ അറിയിച്ചു. വെറ്ററിനറി കോളേജിന്റെ ലേഡീസ് ഹോസ്റ്റലും അടച്ചു.
കോളേജിലെ നിലവിലെ അന്തരീക്ഷം കണക്കിലെടുത്താണ് നടപടി. പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കാത്ത നടപടിയില്‍ വലിയ പ്രതിഷേധം രക്ഷിതാക്കളുടെ ഭാഗത്തു നിന്നുയര്‍ന്നിരുന്നു. ഹോസ്റ്റല്‍ അടച്ചതോടെ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയും.