മുൻഗണനാ റേഷൻ കാർഡ്: ജില്ലയിൽ 99,856 പേരെ ഒഴിവാക്കി

പൊയിനാച്ചി: നാലുവർഷത്തിനിടെ ജില്ലയിൽ മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരുടെ പട്ടിക ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. എം. രാജഗോപാലൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഹൊസ്ദുർഗ് താലൂക്കിൽ 44,002, വെള്ളരിക്കുണ്ട് 32,161, കാസർകോട് 22,068, മഞ്ചേശ്വരം 1625 എണ്ണം എന്നിങ്ങനെയാണ് മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവായവർ. റേഷൻ കാർഡിൽ ആധാർ ലിങ്ക് ചെയ്യാത്ത മുൻഗണനാ കാർഡുകൾ പരിശോധിച്ച് അനർഹരെ കണ്ടെത്തുകയും ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. ഒരംഗം മാത്രമുള്ള മുൻഗണനാ കാർഡുകൾ പരിശോധിച്ച് അനർഹരെ കണ്ടെത്തുകയുംചെയ്യുന്നു -മന്ത്രി പറഞ്ഞു.

