KSDLIVENEWS

Real news for everyone

രാത്രി 12 മണിക്ക് ശേഷം ടര്‍ഫ് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി; രാത്രി 7 മണിക്കു ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കു പ്രവേശനം നല്‍കരുത്, മുന്നറിയിപ്പ് ലംഘിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ്

SHARE THIS ON

കാസർകോട്: രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കുന്ന ടർഫുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. ടർഫുകൾക്കു സമീപത്തു താമസിക്കുന്നവർ നൽകിയ പരാതികളെ തുടർന്നാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.

പരാതികളെ തുടർന്ന് 2024 ആഗസ്‌ത്‌ മാസത്തിൽ പൊലീസ് ടർഫ് ഉടമകളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ വച്ച് രാത്രി 12 മണിക്കു ശേഷം ടർഫുകൾ പ്രവർത്തിക്കില്ലെന്നു തീരുമാനമായതാണെന്നും ഹൊസ്‌ദുർഗ്ഗ് ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

ഇപ്പോൾ പ്രസ്തുത തീരുമാനം ലംഘിച്ച് പല ടർഫുകളും പ്രവർത്തിക്കുന്നുണ്ടെന്നും 18 വയസിനു താഴെ പ്രായമുള്ളവർക്ക് രാത്രി 7 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നതു ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച മുതൽ ടർഫുകളിൽ പരിശോധന ആരംഭിക്കുമെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈ എസ് പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!