KSDLIVENEWS

Real news for everyone

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് കോവിഡ്; ഇന്ന് 2062 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

SHARE THIS ON

അബുദാബി: യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,035 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ  2,33,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,79,009 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,58,584 പേര്‍ രോഗമുക്തരാവുകയും 1,691 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,734 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!