KSDLIVENEWS

Real news for everyone

സുരേഷ് ഗോപിയുടെ ലീഡ് 5000 കടന്നു; തിരുവനന്തപുരത്തും ബിജെപിക്ക് ലീഡ്

SHARE THIS ON

തിരുവനന്തപുരം: എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 15 മണ്ഡലങ്ങളിൽ മുന്നേറുന്നു. 3 മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ്. തൃശൂരിലും തിരുവനന്തപുരത്തും  എൻഡിഎയ്ക്കാണ് ലീഡ്.  ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 5732 വോട്ട്. ജോയ്സ് ജോർജാണ് ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി.

കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ 5003 വോട്ടിന് ലീഡ് ചെയ്യുന്നു. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി. ‌ മലപ്പുറത്ത് യുഡിഎഫിന്റെ ലീഡ് 2864 വോട്ടായി. വയനാട്ടിൽ രാഹുൽ ഗാന്ധി 676 വോട്ടിനു മുന്നേറുന്നു. ആനിരാജയാണ് എൽഡിഎഫ് സ്ഥാനാർഥി.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട,  കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫിന് ഒരു സീറ്റും. ആലപ്പുഴയിലാണ് യുഡിഎഫ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!