ഇഞ്ചോടിഞ്ച് പോരാട്ടം, എൻഡിഎയ്ക്ക് 400 സ്വപ്‍നം അകലെ! കേരളത്തിൽ യുഡിഎഫ് തരംഗം; തിരുവനന്തപുരത്ത് ശശി തരൂരിന് നേരിയ ലീഡ്. 4400 കടന്നു

ന്യൂഡൽഹി / തിരുവനന്തപുരം: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ എൻ.ഡി.എയോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ് ഇൻഡ്യ സഖ്യം. കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, തൃശൂരിൽ എൻ.ഡി.എയും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.

