KSDLIVENEWS

Real news for everyone

കോവിഡ് മരണക്കണക്ക് അതാത് ദിവസം പുറത്തുവിടും’; പരാതി വന്നാല്‍ പരിശോധനയെന്ന നിലപാട് ആവര്‍ത്തിച്ച്‌ ആരോഗ്യമന്ത്രി

SHARE THIS ON

പത്തനംതിട്ട: കൊവിഡ് മരണം സംബന്ധിച്ച്‌ പരാതി വന്നാല്‍ പരിശോധന എന്ന നിലപാട് ആവര്‍ത്തിച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 24 മണിക്കൂറില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാനാണ് നടപടി. പലകാരണം കൊണ്ട് മാറ്റിവെക്കപ്പെട്ട മരണങ്ങളാണ് ഇപ്പോള്‍ പട്ടികയില്‍ വരുന്നതെന്നും കണക്കില്‍ പിഴവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതാത് ദിവസത്തെ കൊവിഡ് മരണക്കണക്ക് ദിവസവും പുറത്തുവിടാനാണ് തീരുമാനം. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല, സുതാര്യത ഉറപ്പുവരുത്തും. പരാതികള്‍ അറിയിക്കാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പഴയ മരണക്കണക്കുകള്‍ അവ്യക്തത പരിഹരിച്ച്‌ ഉള്‍പ്പെടുത്തുന്നത് കൊണ്ടാകാം പഴയ മരണങ്ങള്‍ പുതിയ പട്ടികയില്‍ വരുന്നത്. രേഖകള്‍ ഇല്ലാതെ വിട്ടുപോയവ പരിഹരിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ മുതല്‍ പ്രസിദ്ധീകരിക്കാതിരുന്ന പേരുകളും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!