KSDLIVENEWS

Real news for everyone

കാസര്‍കോട് പ്രവാസി കൊല്ലപ്പെട്ട സംഭവം:ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്

SHARE THIS ON

കാസര്‍കോട്:കാസര്‍കോട് പ്രവാസിയായിരുന്ന അബൂബക്കര്‍ സിദ്ദീഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്.

ഏഴ് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍ വിദേശത്തേക്ക് കടന്നുകളയാതിരിക്കാനാണ്‌
ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് പൊലീസ് അറിയിച്ചു.

സാമ്ബത്തിക ഇടപാട് സംബന്ധിച്ച്‌ സിദ്ദീഖിനെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. രാത്രിയോടെയാണ് സിദ്ദീഖിനെ ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ട് ദിവസം മുമ്ബ് സിദീഖിന്റെ സഹോദരനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയിരുന്നു.ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നു. സിദ്ദീഖിന്റെ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു. കാല്‍പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!