സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം വൈകും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം കൂടുതല്‍ മിക്സഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂളും പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നാളെ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.

