കാസര്‍കോട് എസ് പി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം: ഡി സി സി പ്രസിഡന്റിന് പൊലിസിന്റെ ലാത്തിചാര്‍ജ്ജില്‍ തലയ്ക്കടിയേറ്റു

കാസര്‍കോട്: കോണ്‍ഗ്രസ് നടത്തിയ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജും സംഘര്‍ഷവും.
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പി കെ ഫൈസലിന് തലക്ക് ലാത്തികൊണ്ടു അടിയേറ്റാണ് പരിക്ക്. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അവരെ തടയാന്‍ ചെന്ന തന്നെ ഡിവൈ.എസ്.പി പി.കെ സുധാകരന് ലാത്തികൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന പി.കെ ഫൈസല്‍ ആരോപിച്ചു.
കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് കാസര്‍കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാനഗര്‍ ഡി.സി.സി ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മാര്‍ച്ച്
ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷമുണ്ടായത്.

