KSDLIVENEWS

Real news for everyone

ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിൽ തിരിച്ചെത്തി; വൻ സ്വീകരണവുമായി ആരാധകര്; വൈകിട്ട് മുംബൈയിൽ പരേഡ്

SHARE THIS ON

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനു വൻ സ്വീകരണം. ബാര്‍ബഡോസില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുകയാണ് ആരാധകര്‍

ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്.പ്രധാനമന്ത്രിയുമായുള്ള പ്രഭാത ഭക്ഷത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് മുംബൈയില്‍ എത്തുന്ന താരങ്ങള്‍ വിക്ടറി പരേഡ് നടത്തും.

ഇന്ത്യൻ ടീമിന്‍റെ വിക്‌ട്റി മാര്‍ച്ചിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആരാധകരെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളിതാ നാട്ടിലേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ രോഹിത് കിരീടവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

അതേസമയം ഐസിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ ചാമ്ബ്യൻമാരായ ഇന്ത്യൻ ടീമില്‍ നിന്ന് ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ലോകകപ്പ് ഇലവനിലെ ഓപ്പണര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!