വീണയ്ക്ക് പിന്തുണയുമായി മന്ത്രിമാർ: രാപകൽ അധ്വാനിക്കുന്ന, ആത്മാർഥതയുള്ള മന്ത്രി; കേരളം മാതൃക

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പിന്തുണച്ച് സിപിഎം മന്ത്രിമാര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിമാര്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്തെ നേട്ടങ്ങളും യുഡിഎഫ് കാലത്തെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏല്‍പ്പിച്ച ഉത്തരവാദിത്വം നാടിനു വേണ്ടി ആത്മാഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് രാപകല്‍ അധ്വാനിക്കുന്ന മന്ത്രിയാണെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്. ആരോഗ്യമന്ത്രി തെറ്റായി ഒന്നും പറഞ്ഞില്ല. അപകടം നടന്ന് ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം കിട്ടിയ റിപ്പോട്ടാണ് മന്ത്രി പറഞ്ഞതെന്നും മന്ത്രി വി.എന്‍. വാസവന്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണെന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു
മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഏല്‍പ്പിച്ച ഉത്തരവാദിത്വം നാടിനുവേണ്ടി ആത്മാഥമായി നിറവേറ്റുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തില്‍ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികള്‍. ബന്ധുമിത്രാദികള്‍ക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്.
മറ്റ് കാര്യങ്ങള്‍ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്.
ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്.
ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോര്‍ജജ്. യുഡിഎഫ് ഭരണകാലത്തു തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയവസ്ത മലയാളിക്ക് മറക്കാനാകുമോ?
അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നോ ?-ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ?
-ഇല്ല-
അന്ന് UDF സര്‍ക്കാര്‍ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ?
-ഇല്ല-
അതാണ് LDF-UDF നയങ്ങള്‍ തമ്മിലുള്ള വിത്യാസം.
ഇനി കോണ്‍ഗ്രസും,ബി.ജെ.പിയും ഇപ്പോള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയുടെ സ്ഥിതി ദയനീയമല്ലേ?
അവിടെയൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരോ സജ്ജീകരണങ്ങളോ ഇല്ല എന്നത് വസ്തുതയല്ലേ?
പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് 9 വര്‍ഷമായി തുടരുന്ന എല്‍ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ടുകള്‍ ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ ബദലിന് സാധിച്ചു.
ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീര്‍ത്തത് ഇടതുപക്ഷ ബദലാണ്.
ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇതു വരെ ഭരിച്ച ഇടതുപക്ഷ സര്‍ക്കാറുകളും ഇടതുപക്ഷ ബദലുമാണ്.
സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തില്‍ വന്ന് ആരോഗ്യമേഖലയില്‍ ഉള്‍പ്പടെ പഴയതുപോലെ കൊള്ളയടിക്കാന്‍ UDF നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട്.p